This option will reset the home page of this site. Restoring any closed widgets or categories.

Reset

KAGW Family Night: Kaniha Chief Guest

വാഷിംഗ്‌ടണ്‍ ഡി.സി: കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍(കെ.എ.ജി.ഡബ്ല്യു) മാര്‍ച്ച്‌ 20-ന്‌ മേരീലാന്റിലുള്ള ബഥേസ്‌ഡയില്‍ വച്ച്‌സംഘടിപ്പിക്കുന്ന കുടുംബനിശയില്‍ പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമാതാരം കനിഹമുഖ്യാതിഥിയായി പങ്കെടുക്കും.

വാഷിംഗ്‌ടണ്‍ മെട്രോയിലും പരിസരങ്ങളിലുമുള്ളമലയാളി കുടുംബങ്ങളെ ഒന്നിച്ചുകൊണ്‌ടുവരുവാനും അസോസിയേഷന്റെ പഴയകാല പ്രവര്‍ത്തകരെആദരിക്കുന്നതിനുമായി നടത്തുന്ന ഈ സംരംഭത്തില്‍ വെച്ച്‌ പത്മശ്രീ ജേതാവായ ശ്രീരാജന്‍ ദേവദാസിനെ പ്രത്യേകമായി ആദരിക്കും.

കുട്ടികള്‍ക്കുംമുതിര്‍ന്നവര്‍ക്കും ഒരുപോലെ ആഹ്ലാദം പകരുന്ന പരിപാടികളാണ്‌ ഇതിന്റെ സംഘാടകര്‍ഒരുക്കിയിരിക്കുന്നത്‌. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലേക്കായി മുന്‍കൂട്ടിസീറ്റ്‌ റിസര്‍വ്‌ ചെയ്യണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌അസോസിയേഷന്റെ വെബ്‌സൈറ്റായ www.kagw.com സന്ദര്‍ശിക്കുക.

Report by: Joychen Puthukulam



1 Comment

  1. [...] KAGW Family Night: Kaniha Chief Guest [...]

LEAVE_COMMENTS