SB&Assumption Alumni Association felicitate Padmasree Dr.Somasundaram
എസ്.ബി ആന്‍ഡ് അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പത്മശ്രീ ഡോ. സോമസുന്ദരത്തെ അഭിനന്ദിച്ചു
ന്യൂയോര്‍ക്ക്:പത്മശ്രീ പുരസ്‌കാരം ലഭിച്ച കൊളംബിയ പ്രഫസര്‍ ഡോ. സോമസുന്ദരത്തെ ന്യൂയോര്‍ക്ക്‌എസ്.ബി ആന്‍ഡ് അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു.
ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റില്‍ കൂടിയ സംഘടയുടെ എക്‌സിക്യൂട്ടീവ്‌കമ്മിറ്റി 2010-ലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കി. 2012-ല്‍ തൊണ്ണൂറാംവാര്‍ഷികം ആഘോഷിക്കുന്ന എസ്.ബി കോളജില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍പങ്കെടുക്കുവാന്‍ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യൂസ് സംഘടനയെക്ഷണിച്ചിട്ടുണ്‌ട്. ഇതോടനുബന്ധിച്ച് നടക്കുന്ന കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സംഘടന ശ്രമിക്കുമെന്ന്‌ഭാരവാഹികള്‍ പറഞ്ഞു.
2010 ജൂലൈ മാസത്തില്‍ നടക്കുന്ന അസംപ്‌ഷന്‍ കോളജിന്റെഅലുംമ്‌നി സമ്മേളനത്തിലും സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. 2010 ജനുവരിമാസത്തില്‍ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജില്‍ നടന്ന പരിസ്‌ഥിതി സെമിനാര്‍വിജയകരമാക്കുവാന്‍ നേതൃത്വം നല്‍കിയ സംഘടനയുടെ സെക്രട്ടറി ബാബു തോമസ് ഇടനാടിനെകമ്മിറ്റി അഭിനന്ദിച്ചു.
IRS ന്റെ see 501 (c) (3) സ്റ്റാറ്റസ്‌ലഭിച്ചിട്ടുള്ള സംഘടനയ്‌ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് ടാക്‌സ് ബനിഫിറ്റ്‌ലഭിക്കുന്നതാണ്. സംഘടനയ്‌ക്ക് ലഭിക്കുന്ന സംഭാവനകള്‍ നൂറുശതമാനവും കോളജുകളില്‍സ്‌കോളര്‍ഷിപ്പുകള്‍, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കുവേണ്‌ടിയാണ്‌വിനിയോഗിക്കുക. ഉപയോഗിച്ച വാഹനങ്ങള്‍ സംഘടനയ്‌ക്ക് സംഭാവന ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക. വെബ്‌സൈറ്റ്: www.sbaalumni.org, email:sbaacaana@gmail.com
Report by: Joychen Puthukulam










