This option will reset the home page of this site. Restoring any closed widgets or categories.

Reset

Westchester Malayalee Association Family Night

ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കുടുംബസംഗമംഒട്ടേറെ വൈശിഷ്‌ട്യമാര്‍ന്ന പരിപാടികളോടും, വളരെയേറെ കുടുംബങ്ങളുടെസാന്നിധ്യത്തോടുംകൂടി മാര്‍ച്ച്‌ അഞ്ചിന്‌ റോയല്‍ ഇന്ത്യാ പാലസില്‍(ഗ്രീന്‍ബര്‍ഗ്‌, ന്യൂജേഴ്‌സി) വെച്ച്‌ പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.

അസോസിയേഷന്‍ ട്രഷറര്‍ ടരണ്‍സണ്‍ തോമസ്‌ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറിരാജ്‌ തോമസ്‌ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ഡോ. പിലിപ്പ്‌ ജോര്‍ജ്‌ ഭദ്രദീപംതെളിയിച്ച്‌ ഉദ്‌ഘാടനകര്‍മം നിര്‍വഹിച്ചു. ദേശീയ സംഘടനകളുടെ നേതൃത്വം വഹിക്കുന്നനിരവധി നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന ഈ സംഘടന, തോളോടുതോള്‍ ചേര്‍ന്ന്‌ ഒരുകുടുംബംപോലെ വേദിയില്‍ കാണുമ്പോള്‍ അതിന്റെ പ്രസിഡന്റ്‌ എന്ന നിലയില്‍ തനിക്ക്‌ സന്തോഷവുംഅഭിമാനവുമുണ്‌ടെന്ന്‌ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.സംഘടനയ്‌ക്ക്‌ ഒരു ആസ്ഥാനം വാങ്ങുന്നതിനുള്ള ലക്ഷ്യസാക്ഷാത്‌കാരത്തിന്‌എല്ലാവരുടേയും സഹായസഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.

തുടര്‍ന്ന്‌വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. സാലി ജോര്‍ജ്‌, എം.സി. അലക്‌സാണ്‌ടര്‍,മനോജ്‌ പി. അലക്‌സ്‌, ഗോഡ്‌ലി വര്‍ഗീസ്‌, എം.സി. ചാക്കോ എന്നിവര്‍ ശ്രുതിമധുരമായഗാനങ്ങള്‍ ആലപിച്ചു. നിരവധി കലാകാരികളുടെ ചടുലമായ നിര്‍ത്താവിഷ്‌കാരങ്ങളും,യാര്‍ഡ്‌ലിയുടെ നൂതനാവിഷ്‌കാരങ്ങളോടുകൂടിയ ബ്രേക്ക്‌ ഡാന്‍സും, ജോര്‍ജ്‌വര്‍ഗീസിന്റെ ചിരിയും ചിന്തയും തുടങ്ങിയ പരിപാടികള്‍ ഉന്നതനിലവാരം പുലര്‍ത്തി.

ഫൊക്കാന പ്രസിഡന്റ്‌ പോള്‍ കറുകപ്പള്ളില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോണ്‍സി. വര്‍ഗീസ്‌, സുനില്‍ ട്രൈസ്റ്റാര്‍ (ഏഷ്യാനെറ്റ്‌), ജോസ്‌ കാടാപ്പുറം (കൈരളിടി.വി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കള്‍ച്ചറല്‍ കണ്‍വീനര്‍മാരായ കെ.കെ.ജോണ്‍സണ്‍, ജോയി ഇട്ടന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വൈസ്‌ പ്രസിഡന്റ്‌ഷാജി ആലപ്പാട്ട്‌ കൃതജ്ഞത പറഞ്ഞു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍സമാപിച്ചു.

Rport by: Joychen Puthukulam



LEAVE_COMMENTS