Friends of kerala Las Vegas, FOMAA Member
ലാസ്‌വേഗസ്: അമേരിക്കയിലെ ലാസ്യ-വിനോദ നഗരമായ ലാസ്‌വേഗസിലെ പ്രമുഖ മലയാളി സംഘനടയായഫ്രണ്‌ട്‌സ് ഓഫ് കേരള -ലാസ്‌വേഗസ് ഫോമയില്‍ അംഗമായി. പക്വതയാര്‍ന്ന സംഘടനാനേതൃത്വസവിശേഷതകള്‍ കൊണ്‌ടും, തികഞ്ഞ ജനാധിപത്യ ശൈലിയില്‍ ഒരു കുടുംബം പോലെപ്രവര്‍ത്തിക്കുന്ന `ഫ്രണ്‌ട്‌സ് ഓഫ് കേരള -ലാസ്‌വേഗസിനെ’ ഫോമാ കുടുംബത്തിലേക്ക്‌ഫോമാ നാഷണല്‍ കമ്മിറ്റി ഒന്നടങ്കം ചേര്‍ന്ന് സ്വീകരിച്ചു.
ജൂലൈഒന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന ഫോമയുടെ ലാസ്‌വേഗസ് കണ്‍വെന്‍ഷന്റെ മുന്നോടിയായികൂടിയ ഫോമയുടെ നാഷണല്‍ കമ്മിറ്റി മീറ്റിംഗില്‍ വെച്ച് ഫ്രണ്‌ട്‌സ് ഓഫ് കേരളലാസ്‌വേഗസിന്റെ ഫോമയിലേക്കുള്ള പ്രവേശനം പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, സെക്രട്ടറിജോണ്‍ സി. വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചപ്പോള്‍ നാഷണല്‍ കമ്മിറ്റിഉള്‍പ്പടെയുള്ള സദസ് ഒന്നടങ്കം കരഘോഷം മുഴക്കി ഫ്രണ്‌ട്‌സ് ഓഫ് കേരളാലാസ്‌വേഗസിനെ സ്വാഗതം ചെയ്‌തു.
ഫ്രണ്‌ട്‌സ് ഓഫ് കേരളായുടെ പ്രതിനിധിയായിശ്രീ വില്ലി ജോണ്‍ ജേക്കബ് തന്റെ ചുരുങ്ങിയ വാക്കുകളില്‍കൂടി ഫോമാ നേതൃത്വത്തിന്‌നന്ദി പറയുകയും, ഫോമയുടെ കണ്‍വെന്‍ഷന്റെ വിജയത്തിനായി ഫ്രണ്‌ട്‌സ് ഓഫ് കേരളാലാസ്‌വേഗസിന്റെ പൂര്‍ണ്ണ സഹകരണവും, സഹായവും വാഗ്‌ദാനം ചെയ്‌തു.
തുടര്‍ന്ന്‌നടന്ന പ്രൗഡഗംഭീരമായ മീറ്റിംഗില്‍ ഫ്രണ്‌ട്‌സ് ഓഫ് കേരളാ ലാസ്‌വേഗസിനെ പ്രസിഡന്റ് ബിജു തോമസിന്റെ നേതൃത്വത്തില്‍ ജോണ്‍ മാത്യു, സാറാകര്‍മാക്കര്‍, കേണല്‍ ബാബു തങ്കപ്പന്‍, ഗ്രേയ്‌സമ്മ ജോണ്‍, ജോണ്‍ ചെറിയാന്‍, കേണല്‍ജോസ് തോമസ്, ഏബ്രഹാം ജോര്‍ജ്, സോമനാഥന്‍ പിള്ള, കുഞ്ഞുമേരി ഏബ്രഹാം, ശോശാമ്മമാത്യു തുടങ്ങിയവര്‍ പ്രതിനിധീകരിച്ചു.
Report by: Joychen Puthukulam











