Dr.Ponni Jeevan took charge at NorthEast Ayurvedic Centre, Philadelphia
ഫിലഡല്‍ഫിയ: നോര്‍ത്തീസ്റ്റ് ആയുര്‍വേദിക് സെന്ററില്‍ ഡോ. പൊന്നി ജീവന്‍ചാര്‍ജെടുത്തു.
അമേരിക്കന്‍ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉണ്‌ടാകുന്നഅസുഖങ്ങള്‍ക്ക് പ്രതിവിധിയായ അയുര്‍വേദിക് പഞ്ചകര്‍മ, യോഗ, ഹെര്‍ബല്‍ ഫേഷ്യത്സ്,മസ്സാജ്, ശിരോധാര, ഹോള്‍ ബോഡി ഓയില്‍ തെറപ്പി, സ്റ്റീം ബാത്ത്, നസ്യം,ബ്രീത്തിംഗ് ടെക്‌നിക്‌സ്, ഡിസ്‌ക് ഹെര്‍നിയേഷനുള്ള ഘടി ബസ്‌തി എന്നീ ചികിത്സാരീതികളാണ് ഡോ. പൊന്നി ജീവന്‍ നോര്‍ത്തീസ്റ്റ് ആയുര്‍വേദിക് സെന്ററില്‍പ്രയോഗിക്കുക. അമിത ശരീരഭാരം, സ്‌ട്രെസ്സ് (മാനസിക പിരിമുറുക്കങ്ങള്‍), വാതം,അലര്‍ജികള്‍, മുടികൊഴിച്ചില്‍, അകാല നരയും ജരയും എന്നിങ്ങനെയുള്ള പട്ടണ ജീവിതസാഹചര്യ ജന്യമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയാണ് മുഖ്യം. രാവിലെ 10 മണി മുതല്‍വൈകുന്നേരം 5 മണി വരെയാണ് ആയുര്‍വേദിക് സെന്ററിന്റെ പ്രവര്‍ത്തന സമയം. ഞായറഴ്‌ചഅവധി.
ഡോ. പൊന്നി ജീവന്‍ ആയുര്‍വേദിക് കോളജ് ഓഫ് ഉടുപ്പിയില്‍ നിന്ന് ബിഎ. എം. എസ് ബിരുദം നേടി. മെഡിക്കല്‍ പ്രാക്ടീസിനുള്ള കര്‍ണ്ണാടക , കേരളാസംസ്ഥാനങ്ങളുടെ ബോര്‍ഡ് രജിസ്‌ട്രേഷന്‍ ഉണ്‌ട്. അമേരിക്കയിലെനിയമങ്ങള്‍ക്കനുസൃതമായാണ് ഇവിടെ വൈദ്യ സേവനം ചെയ്യുക. ഹെര്‍ബല്‍ സപ്ലിമെന്റ്‌സ്‌വിഭാഗത്തില്‍ എഫ്. ഡി. ഐ. അംഗീകൃത മരുന്നുകളാണ് ഉപയോഗിക്കുക.
ഡോക്ടറുടെ ഈമെയില്‍: ponnijeevan1108@gmail.com , ഫോണ്‍: 732-692-4065 , നോര്‍ത്തീസ്റ്റ്‌ആയുര്‍വേദിക് സെന്ററിന്റെ ഈ മെയില്‍: northeastcenter@yahoo.com. ഫോണ്‍:267-825-5183
തോമസ് പോള്‍, ടി.പി. ഏലിയാസ് എന്നിവരാണ് സ്ഥാപന ഉടമകള്‍. മേല്‍വിലാസം: Northeast Ayurvedic Center, 9150 Marshall Street, Suite 11,Philadelphia, PA, 19114 , Phone: 2158569901, fax: 2202203498.
Report by: George Nadavayal










