JOSEPH JAMES KERALA SAMAJAM PRESIDENT
മയാമി (ഫ്‌ളോറിഡ): ഇരുപത്തിയേഴാം വര്‍ഷത്തിലേക്ക് കടക്കുന്ന ഫ്‌ളോറിഡയിലെ പ്രമുഖ സംഘടനയായ കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജോസഫ് ജയിംസ് (സജി) -പ്രസിഡന്റ്, ജിമ്മി ഇമ്മാനുവേല്‍-വൈസ് പ്രസിഡന്റ്, സജി സക്കറിയാസ്- സെക്രട്ടറി, ഷൈനി തച്ചേട്ട്-ജോയിന്റ് സെക്രട്ടറി, ജോസ് തേക്കുംകാട്ടില്‍-ട്രഷറര്‍, രാമന്‍ നായര്‍-ജോയിന്റ് ട്രഷറര്‍ എന്നിവരാണ് ഭാരവാഹികള്‍.
മത്തായി വെമ്പാല, ലാലി ബെന്നി, ജോര്‍ജ് ജോസഫ് (സജി), റോബിന്‍സ് ജോസ്, സാജന്‍ മാത്യു, ഇമ്മാനുവേല്‍ സെബാസ്റ്റ്യന്‍ (പൊന്നച്ചന്‍), ബിജു ഗോവിന്ദന്‍കുട്ടി, ജോജി ജോണ്‍, ജോണ്‍സണ്‍ പാപ്പച്ചന്‍ എന്നിവരെ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. ജയ്‌സണ്‍ ചെറിയാന്‍ നിയുക്ത പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക വളര്‍ച്ചയ്‌ക്ക് ഉതകുന്ന നൂതന കര്‍മപരിപാടികളാണ് പുതിയ ഭരണസമിതി തയാറാക്കുന്നത്. അമേരിക്കയിലെ രാഷ്‌ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളില്‍ മലയാളികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ബോധവത്‌കരണ സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോസഫ് ജയിംസും, സെക്രട്ടറി സജി സക്കറിയയും അറിയിച്ചു. വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കുപുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കേരള സമാജത്തിന്റെ മുഖമുദ്രയാണ്.
പുതിയ പ്രവര്‍ത്തനവര്‍ഷത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2010 ഫെബ്രുവരി 27-ന് കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തും.










